photo
ഏകദിന ജനകീയാശുപത്രിയില്‍ പങ്കെടുത്തവര്‍ക്കുള്ള കണ്ണടകള്‍ എസ്.ശർമ്മ എം.എല്‍.എ കുടുംബശ്രീക്ക് കൈമാറുന്നു

വൈപ്പിന്‍: എസ് ശര്‍മ്മ എം.എല്‍.എയുടെ നേതൃത്വത്തില്‍ പള്ളിപ്പുറത്ത്‌ സംഘടിപ്പിച്ച ഏകദിന ജനകീയ ആശുപത്രിയില്‍ ( സൗജന്യ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ) പങ്കെടുത്തവരുടെ കണ്ണടകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ എസ് ശര്‍മ്മ എം. എല്‍.എ കണ്ണടകള്‍ കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഉഷ സദാശിവന് കൈമാറി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓരോ പ്രവൃത്തി ദിവസവും വിതരണം ചെയ്യുന്ന കണ്ണടകളുടെ ഗുണഭോക്താക്കളെ ഫോണില്‍ വിവരം അറിയിച്ച് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി എം. എല്‍.എ അറിയിച്ചു.