കൊച്ചി: ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റർനാഷണൽ ടെലി കമ്മ്യുണിക്കേഷൻ യൂണിയന്റെ എക്‌സലന്റ് ഗ്ലോബൽ ഇ ലേർണിംഗ് അവാർഡിന് കൊച്ചി ഇൻഫോപാർക്ക് ആസ്ഥാനമായുള്ള വേദിക് ഐ.എ.എസ് അക്കാഡമി തിരഞ്ഞെടുക്കപ്പെട്ടതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനീവയിൽ വീഡിയോ കോൺഫറൻസ് മുഖേന സംഘടിപ്പിച്ച ചടങ്ങിൽ ഇന്റർനാഷണൽ ടെലി കമ്മ്യുണിക്കേഷൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. മാൽക്കം ജോൺസനിൽ നിന്ന് അക്കാഡമി ചെയർമാൻ ജെയിംസ് മറ്റം പ്രശസ്തിപത്രവും ഫലകവും സ്വീകരിച്ചു. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു സിവിൽസർവീസ് പരിശീലനകേന്ദ്രം രാജ്യാന്തരതലത്തിലുള്ള ഇ. ലേർണിംഗ് പുരസ്‌കാരം നേടുന്നത്. എട്ടാംക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അക്കാഡമി പരിശീലനത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: www.vedhikiasacademy.org. വാർത്താസമ്മേളനത്തിൽ ജെയിംസ് മറ്റം, ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, ഡയറക്ടർ സുഗുണൻ എന്നിവർ പങ്കെടുത്തു.