കൊച്ചി: എൻ.ഐ.എ കോടതി റിമാൻഡ് ചെയ്‌ത സ്വപ്‌ന, സരിത്ത്, സന്ദീപ് നായർ എന്നിവരെ കാക്കനാട് ജില്ലാ ജയിലിൽ പാർപ്പിച്ചു. ജയിലിൽ അതീവസുരക്ഷയും ഏർപ്പെടുത്തി. ഇന്നലെ എൻ.ഐ.എ ആസ്ഥാനത്ത് ചോദ്യം ചെയ്യപ്പോൾ പ്രതികളിൽ നിന്ന് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗവും വിവരങ്ങൾ തേടി. ഇതിനുശേഷം എൻ.ഐ.എ കോടതിയുടെ അനുമതിയോടെ സ്വപ്‌ന, സന്ദീപ് എന്നിവരുടെ അറസ്‌റ്റ് കസ്‌റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ രേഖപ്പെടുത്തി.