bayhakee
ബൈഹഖി

# ജില്ലയിലെ ആറാമത്തെ കൊവിഡ് മരണം

ആലുവ: കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽചികിത്സയിലായിരുന്ന ജുവലറി ഉടമ മരിച്ചു. ആലുവ ഗാന്ധിനഗർ കോളനിപ്പടി കാഞ്ഞിരത്തിങ്കൽവീട്ടിൽ അബ്ദുൽ കാദർഭായിയുടെ മകൻ ബൈഹഖിയാണ് (59) മരിച്ചത്. ആലുവ പമ്പ് കവലയിൽ ചെറുകിട സ്വർണാഭരണ കടയുണ്ട്. ആലുവ മുസ്ലിം ജമാഅത്ത് സെക്രട്ടറി, ആലുവ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ജൂലായ് എട്ടിനാണ് കൊവിഡ് രോഗം ബാധിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ന്യൂമോണിയ ബാധിച്ച് സ്ഥിതി ഗുരുതരമായി. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികിത്സകളും നൽകിയെങ്കിലും ഫലമുണ്ടായില്ല. കബറടക്കം ആലുവ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും. ഭാര്യ: സാജിത. മക്കൾ: ലാലിഹ്, മനൂജ. മരുമക്കൾ: റൈഹാൻ, ജെസ്‌നി.