ആലുവ: തോട്ടയ്ക്കാട്ടുകരയിൽ മരണമടഞ്ഞ വൃദ്ധയെ പരിചരിക്കുകയും മരണാനന്തര കർമ്മങ്ങൾ നടത്തുകയും ചെയ്ത മകളുടെ കൊവിഡ് ശ്രവപരിശോധന നെഗറ്റീവാണെന്ന് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചു. മരണവിവരം അധികൃതരെ അറിയിക്കാതെയും കൊവിഡ് പരിശോധന നടത്താതെയും കബറടക്കിയത് വിവാദമായിരുന്നു.

മരണാനന്തര ചടങ്ങിന് ശേഷം പോസിറ്റീവ് സ്ഥിരീകരിച്ച ആൺമക്കൾക്ക് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ നെഗറ്റീവായി. ഇതേത്തുടർന്ന് ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇവർക്കൊപ്പം പോസിറ്റീവായ പേരക്കുട്ടിയുടെ രണ്ടാമത് നടത്തിയ പരിശോധനയുടെ ഫലം അടുത്തദിവസം ലഭിക്കും. വിവിധ പ്രദേശങ്ങളിലെ ബന്ധുക്കളുമടക്കം ഇവിടെയെത്തിയിരുന്നു. ഇവരെല്ലാം ക്വാറന്റെയിനിലാണ്. മരണവീട്ടിൽ നിയമവിരുദ്ധമായി തടിച്ചുകൂടിയ കേസിൽ 45 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.