കോലഞ്ചേരി : കടയിരുപ്പ് സ്‌കൂൾ ജംഗ്ഷനിൽ വെച്ച് മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കടയിരുപ്പ് സ്വദേശികളായ നടുമലയിൽ കെ.പി. വർഗീസ്, വെണ്ണിക്കുഴയിൽ ഏലിയാമ്മ, തേർവേലിൽ ബിജുവിന്റെ ഭാര്യ നിമിഷ എന്നിവർക്കാണ് കടിയേറ്റത്. പച്ചക്കറിക്കട നടത്തുന്ന സോനുവിനെ ആക്രമിച്ചെങ്കിലും കടിയേ​റ്റില്ല. പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.