കൊച്ചി : പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷാജി ഇടപ്പള്ളിയുടെ 35 കവിതകൾ ഉൾപ്പെടുന്ന 'ഇതളുകൾ ' ഇ - കവിതാസമാഹാരം യുവകലാസാഹിതി സംസ്ഥാനജനറൽ സെക്രട്ടറി ഇ.എം. സതീശൻ പ്രകാശനം ചെയ്തു. തിരുവനന്തപുരം ഇ-പബ്ലിക പ്രസിദ്ധീകരിച്ചിട്ടുള്ള കവിതാസമാഹാരം യുവകലാസാഹിതി സംസ്ഥാന കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് പ്രകാശിപ്പിച്ചത്.