elephant
കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നു

കാലടി: അയ്യമ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡ് കണ്ണി മംഗലത്ത് കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കണ്ണിമംഗലം മഞ്ഞക്കാരയിൽ വീട്ടീൽ ജോസിന്റെ തെങ്ങുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. മലയം കുന്നേൽ രാമകൃഷ്ണന്റെ പത്ത് തെങ്ങുകളും നശിപ്പിച്ചു. മേയ്ക്കാമഠം വീട്ടിൽ കൃഷ്ൺകുട്ടിയുടെ അഞ്ച് തെങ്ങും 100ൽ പരം വാഴയും ആനകൾ നശിപ്പിച്ചു.പ്രദേശത്ത്കാട്ടാനശല്യം തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു . മുമ്പ് ആനക്കൂട്ടം രാത്രിയിലും പുലർച്ചേ സമയത്തുമായിരുന്നു ഇറങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ ആന പകൽ സമയത്തും ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ കാട്ടാനക്കൂട്ടം റോഡിൽ തങ്ങിനിൽക്കുന്നത് പതിവ് കാഴ്ചയാണ്. ഫോറസ്റ്റിൽ പലതവണ പരാതി നൽകിയെങ്കിലും കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല .

വൈദ്യുതി കമ്പിവേലി സ്ഥാപിക്കണം

വൈദ്യുതി കമ്പിവേലി കെട്ട് സ്ഥാപിക്കണമെന്ന് അയ്യമ്പുഴ പഞ്ചായത്ത് കമ്മറ്റി വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് . വർഷങ്ങളായി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും തങ്ങളുടെ പ്രദേശത്തെ രക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു..