ramayanam

തൃക്കാക്കര: കൊവിഡ് കാലത്തും കരിമക്കാട് നിവാസികൾ പതിവ് തെറ്റിച്ചില്ല. തുടർച്ചയായി പതിനാറാം വർഷവും മുപ്പതിലധികം കുടുംബങ്ങളൊന്ന് ചേർന്ന് രാമായണ മാസം ആചരിക്കുകയാണ്. അതും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഓൺലൈനിലൂടെ. ഗൂഗിൾ മീറ്റ് വഴിയാണ് രാമായണമാസാചരണം നടത്തുന്നത്. എല്ലാ ദിവസവും വൈകിട്ട് ഏഴുമണിക്ക് ഗൂഗിൾ മീറ്റ് വഴി കുടുംബംഗങ്ങൾ സാമൂഹ്യ പാരായണവും നിശ്ചിത ദിവസങ്ങളിൽ ലഘു രാമായണ പ്രഭാഷണങ്ങളും നടത്തി വരുന്നു. മികച്ച പിന്തുണയാണ് ഒരോ കടുംബങ്ങളിൽ നിന്നും ലഭിക്കുന്നത്. ജൂലായ് പതിനാറാം തീയതി കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനായ ഡോക്ടർ ശിവ പ്രസാദാണ് രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തത്. വരും ദിവസങ്ങിൽ ദൈനം ദിന പാരായണത്തോടൊപ്പം പ്രമുഖ പ്രഭാഷകരെ ഉൾപ്പെടുത്തി രാമായണ പ്രഭാഷണങ്ങും നടത്തുമെന്ന് കരിമക്കാട് നിവാസികൾ പറഞ്ഞു.