കൊച്ചി: ലോക വെറ്ററിനറി ദിനത്തോടനുബന്ധിച്ച് വേൾഡ് വെറ്ററിനറി അസോസിയേഷൻ ഏർപ്പെടുത്തിയ അന്താരാഷ്ട്ര ലോക വെറ്ററിനറിദിന പുരസ്‌കാരത്തിന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളഘടകം അർഹമായി.
വെറ്ററിനറി ദിനത്തിൽ സംഘടിപ്പിക്കുന്ന പരിപാടികൾ വിലയിരുത്തി ലോക വെറ്ററിനറി അസോസിയേഷൻ ഏർപ്പെടുത്തിയതാണ് അവാർഡ്. 2500 അമേരിക്കൻ ഡോളറും സർട്ടിഫിക്കറ്റും ഫലകവും അടങ്ങിയതാണ് അവാർഡ്. ലോക വെറ്ററിനറി അസോസിയേഷനിൽ 90 രാജ്യങ്ങൾ അംഗങ്ങളാണ്.
ഏഷ്യയിൽ നിന്ന് ആദ്യമായാണ് ഒരു അസോസിയേഷൻ നേട്ടം കൈവരിക്കുന്നത്. 1978 ൽ സ്ഥാപിതമായ കേരള ഘടകത്തിന് 2016 ലാണ് ലോക അസോസിയേഷനിൽ അംഗത്വം ലഭിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.കെ. തോമസ്, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അസ്‌ലം എം.കെ. എന്നിവർ അറിയിച്ചു.