ysmens
വൈസ് മെൻസ് ക്ലബ്ബ് കോലഞ്ചേരി നടപ്പിലാക്കുന്ന തണൽ പദ്ധതിയുടെ ഉദ്ഘാടനം റീജണൽ ഡയക്ടർ മാത്യു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: രോഗികളും അശരണരുമായ ആളുകൾക്ക് സഹായം നൽകുന്ന തണൽ പദ്ധതി ഒരുക്കി കോലഞ്ചേരി വൈസ് മെൻസ് ക്ലബ്ബ്.കുന്നത്തുനാട് നിയോജകമണ്ഡലം പരിധിയിലെ വിവിധ മേഖലകളിലുള്ള ആളുകൾക്ക് തണൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും.വീൽച്ചെയർ , മാസ്‌ക്,സാനി​റ്റൈസർ, ടിവി, എന്നിവയുടെ ഒന്നാംഘട്ട വിതരണോദ്ഘാടനം വൈസ് മെൻസ് റീജണൽ ഡയറക്ടർ മാത്യു എബ്രാഹം നിർവഹിച്ചു. പ്രസിഡന്റ് സുജിത്ത് പോൾ അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് ഗവർണർ കെ. എസ് മാത്യു, പഞ്ചായത്തംഗം ലിസി ഏലിയാസ്, ടി.രമാഭായ്, കെ.എസ് മേരി, ലിജോ ജോർജ്, ബിനോയ് ടി.ബേബി, ജിബി പോൾ,പോൾസൺ പോൾ എന്നിവർ സംസാരിച്ചു.