കോലഞ്ചേരി: വീട്ടൂർ എബനേസർ സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന പി.എം ജോർജിന്റെ പുസ്തക ശേഖരം ഇനി സ്‌കൂൾ ലൈബ്രറിക്ക് സ്വന്തം. 1987 മുതൽ 90 വരെയാണ് ഇദ്ദേഹം ഇവിടെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചത്.
വിലമതിക്കാനാവാത്ത പുസ്തകശേഖരത്തിന്റെ ഉടമയായിരുന്നു.
പിതാവിന്റെ സ്മരണാർത്ഥം മക്കളായ ജിജി എളൂർ, ജോജി എളൂർ എന്നിവർ ചേർന്ന് പുസ്തകങ്ങൾ എബനേസർ സ്‌കൂൾ മാനേജർ സി.കെ. ഷാജിക്ക് കൈമാറി. പ്രിൻസിപ്പൽ ബിജുകുമാർ, ഹെഡ്മിസ്ട്രസ് അനിത.കെ.നായർ, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, മഞ്ജു രാജു, ജീമോൾ.കെ.ജോർജ് എന്നിവർ സംബന്ധിച്ചു.