കോലഞ്ചേരി: തൊഴിൽ രഹിതരായ യുവതി,യുവാക്കൾക്ക് കണക്ട് ടു വർക്ക് പരിശീലന പരിപാടിയുമായി കുടുംബശ്രീ മിഷൻ ഐ.ടി.ഐ,ഡിപ്ലോമ ,ഡിഗ്രി പഠനം പൂർത്തിയാക്കിയ 35 വയസിനു താഴെയുള്ളവർക്ക് ആശയ വിനിമയ ശേഷി,വ്യക്തിത്വ വികസനം അഭിമുഖ പരിശീലനം,തൊഴിൽ മാർഗ നിർദ്ദേശം എന്നിവയിൽ പരിശീലനം നൽകുന്നു. അസാപ്പാണ് പരിശീലകർ. വടവുകോട് ബ്ലോക്കിലെ മഴുവന്നൂർ,പൂതൃക്ക,ഐക്കരനാട്,കുന്നത്തുനാട് ,തിരുവാണിയൂർ ,പുത്തൻകുരിശ് പഞ്ചായയ്ത്തുകളിൽ താമസിക്കുന്ന കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമാണ് പ്രവേശനം. പഞ്ചായത്ത് കുടുംബശ്രീ ഓഫീസുകളിൽ 31 നു മുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക്
9061073287.