അങ്കമാലി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം അന്വേഷിക്കുന്നതിനായി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കത്തുകൾ അയക്കുന്നതിൻ്റെ ഭാഗമായി ബി.ജെ.പി.അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിൽ നിന്നും കത്തുകൾ അയച്ചു. ബി.ജെ.പി.സംസ്ഥാന കൗൺസിൽഅംഗംപി.എൻ.സതീശൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് എൻ.മനോജ് ,ജനറൽ സെക്രട്ടറിമാരായ ബിജു പുരുഷോത്തമൻ ,ഇ.എൻ.അനിൽ, അങ്കമാലി മുൻസിപ്പൽ പ്രസിഡൻ്റ് ഗൗതം ചന്ദ്രൻ, സന്ദീപ് ശങ്കർ എന്നിവർ പങ്കെടുത്തു.