കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ വെങ്കിട വാർഡ് കണ്ടെയിൻമെന്റ് സോണാക്കി. വെങ്കിട വലിയതോട് പാലം, നടുക്കുരിശ് കുറിഞ്ഞി റോഡിൽ ആശ്രമം കവലയിൽ നിന്ന് അകത്തേക്കുള്ള വഴി, നടുക്കുരിശ് ജംഗ്ഷനിൽ നിന്നും അത്താണിയിലേക്ക് തിരിയുന്ന ഭാഗം, പ്രൈം കമ്പനിയുടെ മുകൾഭാഗം, അത്താണി കള്ളുഷാപ്പിന്റെ എതിർവശം വെങ്കിടയിലേക്ക് പോകുന്ന വഴിയും അടച്ചു. രോഗം സ്ഥിരീകരിച്ച യുവാവിന്റെ മാതാപിതാക്കളുടെ സ്രവ പരിശോധനാഫലം എത്തിയിട്ടില്ല.