n-c-mohanan
ഡി.വൈ.എഫ്.ഐ പനിച്ചയം യൂണീറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌കാര വിതരണം ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ഡി.വൈ.എഫ്.ഐ പനിച്ചയം യൂണീറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌കാര വിതരണം ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഷാജി സരിഗ അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ ഡി.വൈ.എഫ്.ഐ ബ്‌ളോക്ക് പ്രസിഡന്റ് അരുൺ പ്രശോഭ്,സെക്രട്ടറി നിഖിൽ ബാബു,ബ്‌ളോക്ക് കമ്മിറ്റി അംഗം ഇന്ദു സജി,മേഖല സെക്രട്ടറി സജീഷ് ഇ.എൻ,എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ,സനുമോഹൻ,എൻ.ബി.ദാസ്,എൻ.ഇ.കാസ്സിം എന്നിവർ പങ്കെടുത്തു. പനിച്ചയം വാർഡ്5,6 എന്നിവിടങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി,പ്‌ളസ്ടു പരീക്ഷകളിൽ വിജയിച്ച 48 വിദ്യാർത്ഥികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമോദിച്ചത്. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഗീതു വി.കെ,എം.ജി.യൂണീവേഴ്‌സിറ്റി ലൈബ്രറി ആൻഡ് ഇൻഫോർമേഷൻസയൻസിൽ ഒന്നാംറാങ്ക് നേടിയ അശ്വനി കെ.രാജൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു