കൊച്ചി: മോടിപിടിപ്പിച്ച കെട്ടിടത്തിൽ കണയന്നൂരിനൊരു പുസ്തകം എന്ന ലൈബ്രറി കണയന്നൂർ താലൂക്ക് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. സി.ഐ.സി.സി പ്രസാധകൻ ജയചന്ദ്രൻ ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം ഇന്റർ ഏജൻസി ഗ്രൂപ്പ് കണയന്നൂർ താലൂക്ക് ഇൻ ചാർജ് ടി. ആർ. ദേവൻ ഏറ്റുവാങ്ങി.
കൊച്ചിയുടെ രാജഭരണ ചരിത്രത്തിൽ മായാത്ത മുദ്രകൾ പതിച്ചിട്ടുള്ള ഒന്നാണ് കണയന്നൂർ താലൂക്ക് ഓഫീസ് കെട്ടിട സമുച്ചയം. കെട്ടിടം മോടിപിടിപ്പിച്ചതിനോട് അനുബന്ധിച്ചാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. പുസ്തകശേഖരത്തിലേക്ക് പുസ്തകം നൽകാൻ താത്പര്യമുള്ളവർ ബന്ധപ്പെടണം. ഫോൺ9: 94470 18101.