കുറുപ്പംപടി: പുല്ലുവഴി വൈസ് മെൻ ക്ലബിന്റെ 'കരുതൽ ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി രായമംഗലം പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ സാനിറ്റൈസർ സ്റ്റാൻഡുകൾ കൈമാറി. പ്രസിഡൻ്റ് വൈസ്മെൻ ജിൻസ് മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വി.ഏലിയാസ്, മെഡിക്കൽ ഓഫീസർ ഡോ.വിവേക്, ഡോ. ഗോപിക, ഹെൽത്ത് ഇൻസ്പെക്ടർ മധു കെ പീറ്റർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിത തോമസ്, എൽദോസ് കെ ജോസഫ്, വാർഡ് മെമ്പർ ഐസക് തുരുത്തിയിൽ, ജോയി പൂണേലി, കെ. വി.ജെയ്‌സൺ എന്നിവർ പങ്കെടുത്തു.കൊവിഡ് കാലത്തെ ബ്രേക് ദി ചെയിന്റെ ഭാഗമായാണ് പദ്ധതി.പകർച്ചവ്യാദി തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.