കൊച്ചി: കൊവിഡ് സുരക്ഷ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കീം എൻട്രൻസ് പരീക്ഷ എഴുതുവാൻ എത്തിയ വിദ്യാർത്ഥികളോടൊപ്പമുണ്ടായിരുന്ന രക്ഷിതാക്കളുടെ പേരിൽ കേസെടുത്തതിൽ യുവജനപക്ഷം പ്രതിഷേധിച്ചു. കേസുകൾ പിൻവലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസൻ ആവശ്യപ്പെട്ടു.