മൂവാറ്റുപുഴ: റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി. യിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ധരിക്കുന്നതിനായി മുഖാവരണം നൽകി. ബസിൽ യാത്രക്കാരായി കയറുന്നത് നിരവധി പേരാണ്. ഇവരിൽ ആരെങ്കിലും രോഗ ബാധിതരായുണ്ടെങ്കിൽ മാസ്കും മുഖാവരണവും ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാർക്ക് വൈറസിന്റെ പിടിയിൽ രക്ഷനേടാവുന്നതാണ് . മുഖാവരണ വിതരണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ. നിർവഹിച്ചു. റോട്ടറി പ്രസിഡന്റ് ഡോ.ജയിംസ് മണിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.പി. ബേബി, നഗരസഭ കൗൺസിലർ മേരി ജോർജ്ജ് തോട്ടം, സെക്രട്ടറി ഡോ. ഷാജി പൗലോസ്, ട്രഷറർ ഡോ. അബ്രാഹം മാത്യു, കെ.സി. ജോർജ്ജ്, വേണുഗോപാലമേനോൻ, സജിത് ടി. എസ്. കുമാർ, എ.ടി.ഒ. സാജൻ സ്‌കറിയ, വിനോദ് ബേബി, വിനോദ് എന്നിവർ സംസാരിച്ചു.