തൃപ്പൂണിത്തുറ:സ്വർണക്കടത്ത് കേസിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ പത്തു ലക്ഷം പോസ്റ്റ്കാർഡുകൾ മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന ക്യാമ്പയിന്റെ തൃപ്പൂണിത്തുറ മണ്ഡലം തല ഉദ്ഘാടനം ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം യു. മധുസൂദനൻ നിർവഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ നവീൻ നാഗപാടി, സാം പുന്നയ്ക്കൽ, മണ്ഡലം ട്രഷറർ പി.കെ പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് കുമാരി അയ്യപ്പൻ ,സെക്രട്ടറി സാവിത്രി നരസിംഹറാവു മണ്ഡലം സെക്രട്ടറിയും ക്യാംപെയിൻ ഇൻചാർജ്മായ കെ കെ റോഷൻ കുമാർ . ഈ മാസം 30 വരെ നടക്കുന്ന ക്യാംപയിനിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബി.ജെ.പി പ്രവർത്തകർ പതിനായിരക്കണക്കിന് പോസ്റ്റ്കാർഡുകൾ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് അയക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ശ്രീക്കട്ടൻ പറഞ്ഞു.