കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധം പെരിങ്ങാല ജെ ആൻഡ് ആർ കൺവൻഷൻ സെന്ററിൽ പ്രാഥമിക ചികിത്സാ കേന്ദ്രം ഒരുങ്ങുന്നു. പഞ്ചായത്തിന്റെ ആവശ്യപ്രകാരം ഉടമ കണ്ണങ്കര കോയാംപറമ്പിൽ അബ്ദുൽ ജലാൽ കൺവൻഷൻ സെന്റർ ചികിത്സയ്ക്കായി കൈമാറി. ബി.പി.സി.എൽ കൊച്ചി റിഫൈനറി അടക്കമുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് സെന്റർ ഒരുങ്ങുന്നത്. 60 പേർക്കുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ അറിയിച്ചു.മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിന് സഹകരിക്കാൻ താൽപര്യമുള്ളവർ പഞ്ചായത്തുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് അറിയിച്ചു.