കിഴക്കമ്പലം: വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിമറ്റം യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണും പരിസരവും അണുവിമുക്തമാക്കി. പ്രസിഡന്റ് വി.വി ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടി.പി അസൈനാർ അദ്ധ്യക്ഷനായി. ട്രഷറർ എൻ.കെ ഗോപാലൻ, എൻ.പി ബാജി, വി.ജി ബിനുകുമാർ എന്നിവർ നേതൃത്വം നൽകി.
കുന്നത്തുനാട് പൊലീസിന്റെയും ഓട്ടോ ടാക്‌സി ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് ശുചീകരണം നടത്തിയത്.