കാലടി: കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കര കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് സന്നദ്ധ പ്രവർത്തനത്തിലേർപ്പെടുന്നു ഡിവൈഎഫ്ഐ. പ്രവർത്തകർക്ക് കാഞ്ഞൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.എ സന്തോഷ് എന്നിവർ ചേർന്ന് സുരക്ഷാ ഉപകരണങ്ങളായ ഫെയ്സ് ഷീൽഡ്, മാസ്ക്, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു . സോണിലകപ്പെട്ട കുടുംബങ്ങൾക്ക് വേണ്ട ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നതും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. ഹോം ഡെലിവറി എന്ന വാട്സപ് കൂട്ടായ്‌മയ്ക്ക് രൂപം നൽകിയാണ് സേവനം ചെയ്യുന്നത്. ഗ്യാസ് സിലണ്ടറും, മരുന്നും എത്തിച്ചു നൽകുന്നതിനും, കർഷകരുടെ കാർഷിക വിളകളുടെ വിപണനത്തിനും ഈ സന്നദ്ധ പ്രവർത്തകർ സഹായവുമായെത്തുന്നുണ്ട്. കൊവിഡ് ഭീഷണി വന്ന പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെയ്മെന്റ് സോണിലുൾപ്പെട്ട മുഴുവൻ പ്രദേശങ്ങളിലും അണുനശീകര പ്രവർത്തനമേറ്റെടുത്തു കൊണ്ടാണ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഡി.വൈ എഫ്ഐ മേഖലാ പ്രസിഡന്റ് പി.ടി.അനൂപ് ,എം സി ശ്രീജിത്ത്, സി.വി.വിജീഷ് ,ബാബു,വൈശാഖ്‌ ദേവദാസ്, കെ പി അഭിമോൻ, അഖിൽ വിജയൻ, നിതിൻ സദാനന്ദൻ എന്നിവരാണ് മുഴുവൻ സമയ പ്രവർത്തകരായി രംഗത്തുള്ളത്.