ആലുവ: റൂറൽ ജില്ലയിൽ ആലുവ ക്ലസ്റ്റർ ഉൾപ്പെടുന്ന കർഫ്യൂ മേഖലയിലടക്കം ശക്തമായ നിരീക്ഷണവും, നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെയതിരെയുള്ള കർശന നിയമനടപടികളും പൊലീസ് തുടരുകയാണ്. കർഫ്യൂ മേഖലയിൽനിയമ ലംഘനം നടത്തിയതിന്19 കേസ് രജിസ്റ്റർ ചെയ്തു. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
മാസ്‌ക്ക് ധരിക്കാത്തതിനും സാമൂഹ്യ അകലം പാലിക്കാത്തതിനും 42 പേർക്കെതിരെ കേസെടുത്തു. അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു. ലോക് ഡൗൺ ലംഘനത്തിന് റൂറൽ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്നായി 17 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നാല് വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക്ക് ധരിക്കാത്തതിന് 56 പേർക്കെതിരെ കേസെടുത്തു. ജില്ലയിൽ ഇതുവരെ 16426 കേസുകളിൽ നിന്നായി 13269 പേരെ അറസ്റ്റ് ചെയ്യുകയും 7588 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.
അവശ്യ വസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള ഇളവുകളും, ലോക്ഡൗൺനിയന്ത്രണങ്ങളും ലംഘിക്കുന്നവർക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എസ്.പി കെ. കാർത്തിക് അറിയിച്ചു.