chittattukara-fltc-
ചിറ്റാറ്റുകര പഞ്ചായത്തിലെ ആളംതുരുത്ത് മുസ്രീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം

പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ആളംതുരുത്ത് മുസ്രീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ തയ്യാറായി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സെന്റർ പ്രവർത്തിക്കുക. അമ്പത് പേർക്ക് ആവശ്യമായ കട്ടിലുകൾ മറ്റു അനുബന്ധ സാമഗ്രികളും ഇവിടെ എത്തിച്ചിട്ടുണ്ട്. അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. സൈജൻ, എം.പി. പോൾസൺ, സുനിതാ രാജൻ പി.പി. അരൂഷ്, സി.യു. ചിന്നൻ, പി.സി. നീലാംബരൻ, കെ.എം. അമീർ, വടക്കേക്കര സഹകരണ ബാങ്ക് പ്രസിഡൻറ് ആർ.കെ. സന്തോഷ് ,വില്ലേജ് ഓഫീസർ ഷാജഹാൻ, മെഡിക്കൽ ഓഫീസർ ശ്രീജ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്കുമാർ,സിവിൽ പൊലീസ് ഓഫീസർ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.