വൈപ്പിൻ: ഇടവഴിക്കരികെ വലിയ മലമ്പാമ്പിനെ കണ്ടെങ്കിലും പിടിക്കാനാകാത്തത്തിൽ പരിസരവാസികൾ ഭീതിയിൽ. തെക്കൻ മാലിപ്പുറം സീ പോർട്ട് ഹോട്ടലിന് വടക്ക് വശം പടിഞ്ഞാറേക്കുള്ള ഇടവഴിക്കരികിൽ കളത്തിപറമ്പിൽ ലൂസിയുടെ വീടിന് സമീപമാണ് മലമ്പാമ്പിനെ കണ്ടത്. എന്തോ ഇരയെ വിഴുങ്ങിയ മട്ടിലായിരുന്നു പാമ്പിനെ കാണാനിടയായത്. പരിസരവാസികൾ അറിഞ്ഞെത്തിയപ്പോഴേക്കും മലമ്പാമ്പ് സമീപത്തെ ചതുപ്പിലേക്ക് ഇഴഞ്ഞുപോയതായി.വിവരം അറിഞ്ഞ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണൻ കോടനാട് ഫോറസ്റ്റ് റേഞ്ച്ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു.പാമ്പിന്റെ ആക്രമം ഉണ്ടാവുമോ എന്ന ഭീതിയിലാണ് പരിസരവാസികൾ.പാമ്പിനെ കണ്ട ഭാഗത്തിനരികെ വല വിരിച്ച് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.