ആലുവ: ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി കവല ബി.ജെ.പി പ്രവർത്തകർ അണുവിമുക്തമാക്കി. കഴിഞ്ഞ ദിവസം ഇവിടെ ഓട്ടോ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ മുതലായവ അണുനശീകരണം നടത്തിയത്. ചൂർണിക്കര പഞ്ചായത്ത് സമിതി സെക്രട്ടറി രാജേഷ് കുന്നത്തേരി, സനീഷ് കളപ്പുരക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.