sys
കേരളാ മുസ്ലിം ജമാഅത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പേഴക്കാപ്പിളളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസ-മസ്ജിദ് ജീവനക്കാർക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണോദ്ഘാടനം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുൽ ജബ്ബാർ കാമിർ സഖാഫി നിർവഹിക്കുന്നു

മൂവാറ്റുപുഴ: ബലി പെരുന്നാളിനോട് അനുബന്ധിച് കേരളാ മുസ്ലിം ജമാഅത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പേഴക്കാപ്പിള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് 19നെ തുടർന്ന് ദുരിത മനുഭവിക്കുന്ന മദ്രസ-മസ്ജിദ് ജീവനക്കാർക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം നടത്തി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുൾ ജബ്ബാർ കാമിൽ സഖാഫി വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.വൈ.എസ്.സർക്കിൾ സെക്രട്ടറി, ഷാജഹാൻ സഖാഫി, എസ്.എസ്.എഫ്. ഡിവിഷൻ ഫിനാസ് സെക്രട്ടറി ഉബൈദുളള അസ്ഹരി, ക്യാമ്പസ് സെക്രട്ടറി മിൻഹാസ് എന്നിവർ പങ്കെടുത്തു.