പനങ്ങാട്:ഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ.എസ്.സി.എസ.ടി.എംപ്ലോയീസ് (കേരള ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വിദ്യാഭ്യാസ സഹായമായി തെരഞ്ഞെടുക്കപ്പെട്ട പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റുകൾ, സാനിറ്റൈസർ, മാസ്കുകൾ, കൃഷി ചെയ്യുന്നതിനാവശ്യമായ ഗ്രോബാഗുകൾ എന്നിവ വിതരണം ചെയ്തു.കൊച്ചിൻ ഷിപ്പ്‌യാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ എ.ഹരികുമാർചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറി ടി.എസ് മനോജ് കുമാർ, സംസ്ഥാന ട്രഷറർ ഇ.കെ.രവി, വി പി ഷാജി എന്നിവർ സംസാരിച്ചു.