കൊച്ചി: രാജ്യാന്തര സ്വർണക്കടത്ത് കേസിൽ ആഭ്യന്തര വകുപ്പ് സംശയത്തിലായതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രിയ്ക്ക് പോസ്റ്റ് കാർഡ് അയച്ച് പ്രതിഷേധിച്ചു. മദ്ധ്യമേഖല സെക്രട്ടറി സി.ജി.രാജഗോപാൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ഭരണ സവിധാനങ്ങളുടെ ബാലപാഠങ്ങൾ പോലും അറിയാതെയുള്ള പ്രവർത്തനങ്ങളാണ് സെക്രട്ടറിയേറ്റിൽ നടക്കുന്നത് . ഉദ്യോഗസ്ഥന്റെ നെതർലൻഡ്‌സ് യാത്രയുമായി ബന്ധപ്പെട്ട ഫയൽ ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.കലൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പരിപാടിയിൽ പി.ജി.മനോജ്കുമാർ, യു.ആർ.രാജേഷ്, പി.എസ്.സ്വരാജ്, കെ.ബി.മുരളി എന്നിവർ പങ്കെടുത്തു.