കൂത്താട്ടുകുളം: വർണിഭ കലാസാംസ്കാരിക പാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിശിഷ്ട വ്യക്തിത്വങ്ങളുടെ കൂട്ടായ്മയുടെ ഭാഗമായി സഞ്ചരിക്കുന്ന ചിത്രപ്രദർനം സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ രോഗങ്ങൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതിരിക്കുന്നതിനുവേണ്ടി എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്ന ആശയമാണ് ചിത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക , സാനിറ്റൈസർ ഉപയോഗിക്കുക , വ്യക്തിശുചിത്വം പാലിക്കുക മുതലായ പ്രധാന ആശയങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രദർശനം. പ്രചരണ വാഹനത്തിൻ്റെ ഫ്ളാഗ് ഒഫ് നഗരസഭ ചെയർമാൻ റോയി എബ്രഹാം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷയായി. വർണിഭ ചെയർമാൻ കെ.കെ.രാമൻ, നഗരസഭ കൗൺസിലർമാരായ
സണ്ണി കുര്യാക്കോസ്, എ.എസ് രാജൻ, ബിന്ദു മനോജ്, കെ .ചന്ദ്രശേഖരൻ,
എബി ജോൺ , കെ .രാജു തുടങ്ങിയവർ സംസാരിച്ചു.