kklm
ബി.ജെ.പി ന്യൂനപക്ഷമോർച്ചയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്കുള്ള പ്രതിരോധ കിറ്റുകൾ സംസ്ഥാന സെക്രട്ടറി പ്രദീപ് ജോൺ കൂത്താട്ടുകുളം പ്രസ് ക്ലബ്ഭാരവാഹികൾക്ക് കൈമാറുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം പ്രസ് ക്ലബിലെ മാധ്യമ പ്രവർത്തകർക്ക് ബി.ജെ.പി ന്യൂനപക്ഷമോർച്ചയുടെ ആഭിമുഖ്യത്തിൽ പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി പ്രദീപ് ജോൺ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ഇലഞ്ഞി പഞ്ചായത്ത് സമിതി സെക്രട്ടറി എസ്. അനിൽകുമാർ, ഒ.ബി.സി. മോർച്ച നിയോജകമണ്ഡലം ട്രഷറാർ കെ.കെ. മോഹനൻ, ഒ.ബി.സി. മോർച്ച നിയോജകമണ്ഡലം സെക്രട്ടറി ജിജി വട്ടക്കുഴി, ബിജെപി പിറവം നിയോജകമണ്ഡലം സമിതി അംഗം ഷാജി കണ്ണംകോട്ടിൽ, പി.ആർ. വിജയകുമാർ പ്രസ് ക്ലബ്പ്രസിഡന്റ് റ്റിജോ ജോർജ്ജ്, സെക്രട്ടറി സുനീഷ് മണ്ണത്തൂർ എന്നിവർ സംസാരിച്ചു.