വൈപ്പിൻ: എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി രൂപകല്പന ചെയ്ത റോബോട്ടിക്ക് സാനിറ്റൈസർ മെഷീൻ മുനമ്പം ഗവ. ആശുപത്രിയിൽ സ്ഥാപിച്ചു. ഒന്നര ലിറ്റർ സാനിറ്റൈസർ ഉൾക്കൊള്ളുന്ന ഈ മെഷീനിൽ നിന്ന് നാലായിരം പ്രാവശ്യം ഉപയോഗിക്കാനാകും. ഒരു മെഷീന് 350 രൂപയാണ്. ആലുവ കെ.എം.ഇ.എ കോളേജിലെ ബി ടെക് വിദ്യാർത്ഥി ചെറായി ബീച്ച് വില്ലാർവട്ടം വിനോദിന്റെ മകൻ വിനയ് കൃഷ്ണയാണ് ഇത് നിർമ്മിച്ചത്. എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.