bjp
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാശ്യപ്പെട്ട് ബി.ജെ.പി മുഖ്യമന്ത്രിക്ക് പോസ്റ്റുകാർഡുകൾ അയക്കുന്ന സമരത്തിന്റെ ആലുവ മണ്ഡലം തല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡൻ്റ് എം.എൻ. ഗോപി നിർവഹിക്കുന്നു

ആലുവ: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സഹായിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാശ്യപ്പെട്ട് ബി.ജെ.പി മുഖ്യമന്ത്രിക്ക് പോസ്റ്റു കാർഡുകൾ അയക്കുന്ന സമരത്തിന്റെ ആലുവ മണ്ഡലം തല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡൻ്റ് എം.എൻ. ഗോപി നിർവഹിച്ചു.
മണ്ഡലം വൈസ് പ്രസിഡൻ്റ് ഡോ. രചന ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അരുൺകുമാർ പണിക്കർ, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് സദാശിവ, യുവമോർച്ച പഞ്ചായത്ത് പ്രസിഡൻ്റ് ശ്രേയസ്, മുരളിധരൻ, അനിൽകുമാർ, എ.എൻ. നാരായണൻ, മോഹനൻ എന്നിവർ പങ്കെടുത്തു.