ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് ബാങ്കിന്റെ നേതൃത്വത്തിൽ ആലങ്ങാട് പഞ്ചായത്തിലെ പതിനാല് വാർഡുകളിൽ അണുനശീകരണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ.ജി. ഹരി ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാരായ വിൻസെന്റ്, എം.ഡി. മനോജ്, തുടങ്ങിയവർ നേതൃത്വം നൽകി. എ.ഐ.വൈ.എഫ്.ഐ ആലങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് രൂക്ഷമായ പഞ്ചായത്തിലെ മുഴുവൻ കേന്ദ്രങ്ങളിലും രണ്ടാഘട്ട അണുനശീകരണം നടത്തി. എ.ഐ.വൈ.എഫ് കളമശേരി മണ്ഡലം പ്രസിഡന്റ് കെ.എ. അൻഷാദ്, മേഖല സെക്രട്ടറി അബ്ദുൽ സലിം തുടങ്ങിയവർ നേതൃത്വം നൽകി.