പറവൂർ: കിഴക്കേപ്രത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാൾ സന്ദർശിച്ച പറവൂർ നഗരത്തിലെ അഞ്ച് വ്യാപാരസ്ഥാപനങ്ങൾ അടച്ചു. ഇരിങ്ങാലക്കുടയിൽ ജോലി ചെയ്യുന്ന യുവാവിനാണ് പോസിറ്റീവായത്. കൂടെ ജോലി ചെയ്ത മറ്റൊരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതു മുതൽ ഇയാൾ ക്വാറൻ്റൈനിൽ ആയിരുന്നു. നിരീക്ഷണത്തിൽ പോകുന്നതിന് മുമ്പാണ് കടകൾ സന്ദർശിച്ചത്. ഇയാൾക്ക് മറ്റ് സമ്പർക്കങ്ങൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. പറവൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിനിന്റെ സ്രവ പരിശോധന പോസ്റ്റീവായി. മാള പൊയ്യ സ്വദേശിയായ നഴ്സ് ഒരു ദിവസമാണ് പറവൂർ താലൂക്ക് അശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയത്. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന ഒരു നഴ്സ് സ്വയം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.