ആലുവ: കീഴ്മാട് 12ാം വാർഡിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പരാതി. തോട്ടുമുഖം ശ്രീനാരായണഗിരിക്ക് സമീപം താമസിക്കുന്ന വിനുരാജിനെതിരെ ഇതേ വാർഡിലെ ഓട്ടോ ഡ്രൈവറാണ് പൊലീസിൽ പരാതി നൽകിയത്. വിദേശത്തായിരുന്ന ആരോപണ വിധേയൻ അടുത്തിടെയാണ് നാട്ടിലെത്തിയത്. വ്യാജ പ്രചരണത്തിന്റെ ലക്ഷ്യം വ്യക്തമല്ല.