പെരുമ്പാവൂർ: മാറി മാറി വരുന്ന സർക്കാരിന്റെ അനാസ്ഥമൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങ്. 1000 കിലോ അരിയും 1000കിലോ പച്ചക്കറിയും അവശ്യ മരുന്നുമായി പോകുന്ന വാഹനം പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അജിൽകുമാർ മനയത്ത്, സെക്രട്ടറി ഗോപൻ കൂവപ്പടി, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, മണ്ഡലം പ്രസിഡന്റ് വിഷ്ണു ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി അമ്പാടി വാഴയിൽ, ന്യുനപക്ഷ മോർച്ച പ്രസിഡന്റ് ജെയ്സൺ ജോസഫ്, അജി പുല്ലുവഴി, സനൽ തടത്തിൽ, ലാൽ മോൻ, സിദ്ധാർത്ഥ്, ടിനീഷ് പയ്യാൽ എന്നിവർ പങ്കെടുത്തു.