bhavaneeth
സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ വൺ നേടിയ ഭവനീതിനെ വി.ഡി. സതീശൻ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിക്കുന്നു

വരാപ്പുഴ: സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും എ വൺ നേടിയ ഭവനീതിനെ വരാപ്പുഴ തേവർക്കാട് സ്ട്രൈക്കേഴ്സ് ആദരിച്ചു. വി.ഡി. സതീശൻ എം.എൽ.എ പൊന്നാട അണിയിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ചുള്ളിക്കാട്, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, വാർഡ് മെമ്പർ ജെയ്സൺ പാലയ്ക്കൽ, സ്കൂൾ മാനേജർ ഫാ. അലക്സ് കാട്ടേഴത്ത്, ഹെഡ്മാസ്റ്റർ ജോമിൻ എന്നിവർ സംസാരിച്ചു.

ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വരാപ്പുഴ സെന്റ് ജോർജ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് ടെലിവിഷനും സമ്മാനിച്ചു.