chendamangalam-covid-frtc
ചേന്ദമംഗലത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ അവസാനഘട്ട പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നു.

പറവൂർ : ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ പ്രാഥമിക കൊവിഡ് ചികിത്സ കേന്ദ്രം ചേന്ദമംഗലം എൽ പി സ്കൂളിൽ ഒരുക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. അമ്പത് രോഗികൾക്ക് കിടക്കാവുന്ന എട്ട് ക്ലാസ് മുറികളിലാണ് സെന്റർ ഒരുക്കിയിട്ടുള്ളത്. ഫാർമസി, രജിസ്ട്രേഷൻ കൗണ്ടർ, ഒബ്സർവേഷൻ സെന്റർ, ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ താമസസൗകര്യം, മുഴുവൻ സമയം ആംബുലൻസ് സേവനം എന്നിവ സജ്ജമാക്കി.

കേന്ദ്രത്തിലേക്കാവശ്യമായ കട്ടിൽ ജില്ലാ ഭരണകൂടവും കിടക്ക ഡൽഹി ആസ്ഥാനമായ ഗുഞ്ച് എന്ന സംഘടനയും തലയിണ, ബെഡ്ഷീറ്റ് എന്നിവ ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കും ബക്കറ്റ്, വേസ്റ്റ് ബിൻ, കപ്പ്, പ്ലേറ്റ്, ഗ്ലാസ് എന്നിവ ഗ്രേറ്റർ കൊച്ചിൻ റോട്ടറി ക്ലബും നൽകി

. സപ്പോർട്ട് ടു ചേന്ദമംഗലം എന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ശിവശങ്കരൻ, റോട്ടറി ക്ലബ് ഭാരവാഹികളായ ആന്റണി ചേറ്റുപുഴ, ടി.പി. ഗിരീഷ് ബാബു, കൃഷ്ണദാസ്, സന്ദീപ് നായർ, പഞ്ചായത്ത് അംഗങ്ങളായ നിത സ്റ്റാലിൻ, എ.എം. ഇസ്മയിൽ, ജസ്റ്റിൻ തച്ചിലേത്ത് തുടങ്ങിയവർ പങ്കെടുത്തു.