ആലുവ: ആലുവയിൽ ആദ്യം കൊവിഡ് രോഗം റിപ്പോർട്ട് ചെയ്ത ഉളിയന്നൂർ ഗ്രാമം പൂർണമായും രോഗവിമുക്തമായി. ആലുവ മാർക്കറ്റിൽ ഓട്ടോറിക്ഷ ഓടിക്കുന്നയാൾക്കാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. പിന്നാലെ ആറുപേർക്ക് കൂടി കൊവിഡ് ബാധിച്ചിരുന്നു. ഇന്നലെ രണ്ട് പേർ കൂടി ആശുപത്രി വിട്ടതോടെയാണ് ഉളിയന്നൂർ ഗ്രാമം പൂർണമായും രോഗ വിമുക്തമായത്. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിനെ ആലുവ ലാർജ് ക്ളസ്റ്ററിൽ ഉൾപ്പെടുത്തുന്നതിന് മുമ്പേ കണ്ടെയ്ൻമെന്റ് സോണിലാക്കപ്പെട്ട ഗ്രാമമാണ് ഉളിയന്നൂർ. കൊവിഡ് വിമുക്തമായ സാഹചര്യത്തിൽ കർഫ്യുവിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.