ആലുവ: ആലുവ ലാർജ് ക്ലസ്റ്ററിൽ ഇന്നലെ 30 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ പേർ ചൂർണിക്കര പഞ്ചായത്തിലാണ്. 12 എണ്ണം. ഇതിൽ പകുതിയും സ്ത്രീകളാണ്. ഇക്കൂട്ടത്തിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമുണ്ട്. കീഴ്മാട് പഞ്ചായത്തിൽ എട്ടുപേർ കൊവിഡ് പോസിറ്റീവായി. ഒരു വയസുള്ള കുഞ്ഞും ഉൾപ്പെടുന്നു. കടുങ്ങല്ലൂരിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 6 വയസുള്ള കുട്ടി ഉൾപ്പടെ മൂന്ന് പേർ പുരുഷൻമാരാണ്. ആലങ്ങാട് മൂന്ന് സ്ത്രീകൾക്കും രണ്ട് പുരുഷൻമാർക്കും കോവിഡ് സ്ഥിരീകരിച്ചു. ആലുവ നഗരസഭ, എടത്തല, ചെങ്ങമനാട്, കരുമാല്ലൂർ മേഖലകളിൽ നിന്ന് ഇന്നലെ പുതിയ രോഗികളില്ല.