കൊച്ചി: കലാസാഗർ സ്ഥാപകനും കഥകളി കലാകാരനുമായിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണാർത്ഥം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. കഥകളിവേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി , ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം,മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപുടി, തായമ്പക, പഞ്ചവാദ്യം തുടങ്ങിയവയിൽ പ്രാവീണ്യം തെളിയിച്ച 40നും 70നും ഇടക്ക് പ്രായമുള്ള കേരളത്തിൽ സ്ഥിരതാമസമാക്കിയ കലാകാരൻമാർക്ക് പങ്കെടുക്കാം.അവസാന തീയതി ആഗസ്ത് 28. സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണൂർ 679523 എന്ന വിലാസത്തിൽ അയയ്ക്കാം.