ആലുവ: ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസുമായി (ഐ. യു. സി. ഡി. എസ്) സഹകരിച്ച് യൂത്ത് ഫോർ ജോബ്‌സ് ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസത്തിലും തൊഴിലിലും വൈകല്യമുള്ളവർക്കായി ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ വെബിനാർ സംഘടിപ്പിച്ചു.
പീപ്പിൾ വിത്ത് ഡിസെബിലിറ്റി കമ്മീഷണർ ജോണി ടോം വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.യു.സി.ഡി.എസ് ഡയറക്ടർ ഡോ. പി.ടി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫോർ ജോബ്‌സ് ഫൗണ്ടേഷൻ സി.ഇ.ഒ മീര ഷിനോയ്, ഡോ. ജോനമ്മ സേവ്യർ, ഡോ. വി.എസ്. ആനിമോൾ, രമേശ് ദുരൈക്കണ്ണൻ, അർച്ചന വിപിഞ്ചന്ദ്രൻ, കെ.ആർ. സ്‌നിത, സറു കീർത്തന, ഡോ. എൻ.ഐ. ഹെന എന്നിവർ സംസാരിച്ചു.