new-house
തോട്ടകം മഠത്തിപ്പറമ്പിൽ രുഗ്മിണി സുബ്രഹ്മണ്യന് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറുന്നു

കാലടി: തോട്ടകം മഠത്തിപ്പറമ്പിൽ രുഗ്മിണി സുബ്രഹ്മണ്യന് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി വീട് നിർമ്മിച്ച് നൽകി. 2019 ആഗസ്റ്റിലെ പ്രളയത്തിൽ ഇവരുടെ വീട് തകർന്ന് വീണത്. വീടിന്റെ താക്കോൽ ദാനം ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് നിർവഹിച്ചു. ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി.പി ജയശങ്കർ, പ്രിൻസിപ്പൽ ഡോ. വി. സുരേഷ്‌കുമാർ, എൻ.എസ്.എസ് റീജണൽ കോ ഓഡിനേറ്റർ ഡോ. ജെയ് എം പോൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോജോർജ്, വാർഡ് മെമ്പർ സോഫി വർഗീസ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി വർഗീസ്, നിർമ്മാണ കമ്മിറ്റി കൺവീനർ എം.കെ എൽദോ, എസ് .ഗോമതി, എൽദോസ് എം ജോൺ എന്നിവർ പങ്കെടുത്തു.