കാലടി: പത്താം വാർഡിലെ മുന്നു നിർദ്ധന കുടുംബങ്ങൾക്ക് ലൈഫ്ഭവന പദ്ധതിയുടെ ഭാഗമായി വീടുംസ്ഥലവും നൽകി. അയ്യമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.യു ജോമോന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നീതുഅനു സ്ഥലത്തിന്റെ ആധാരം നൽകി വീടിനു തറക്കല്ലിട്ടു. കെ.ജെ.ജോയ്, എം.ജെ.ജോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജ ഷാജി,വാർഡ് മെമ്പർമാരായ ടിജോ ജോസഫ്, സിൽവി ആൻറണി,സഹകരണബാങ്ക് പ്രസിഡന്റ് സി.എ.ജോസ്, ടി.ടി.പോളച്ചൻ, പി.സി. പൗലോസ്, കെ.ഒ. രാജു എന്നിവർ പങ്കെടുത്തു.