കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ആഹ്വാനം ചെയ്ത പോസ്റ്റു കാർഡ് അയച്ച് പ്രതിഷേധത്തിന്റെ ഉദ്ഘാടനം ബി.ജെ.പി.മുൻ മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.വിശ്വനാഥൻ നിർവഹിച്ചു. കൊച്ചി മണ്ഡലത്തിലെ ചെറളായി ജംഗ്ഷനിലെ പോസ്റ്റ് ബോക്‌സിൽ കാർഡുകൾ നിക്ഷേപിച്ചു. ചെറളായി ഏരിയ പ്രസിഡന്റ് ലക്ഷ്മണ പടിയാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് ആർ. ആനന്ദ കമ്മത്ത് ചെറളായി ഏരിയ ജനറൽ സെക്രട്ടറി ദിലീപ്.ജെ.പ്രഭു,​ കർഷകമോർച്ച കൊച്ചി മണ്ഡലം കമ്മിറ്റി അംഗം മഹേഷ് എസ്.പ്രഭു,​ കർഷകമോർച്ച ഏരിയ സെക്രട്ടറി ജി. ശ്രീനിവാസ കമ്മത്ത്,​ യുവമോർച്ച മുൻ മണ്ഡലം പ്രസിഡന്റ് എസ്.അജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.