കൊച്ചി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, തിരുവാങ്കുളം മഹാത്മ സ്റ്റഡി സർക്കിൾ, നെഹ്റു യുവകേന്ദ്ര, തൃപ്പൂണിത്തുറ നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആഘോഷിച്ചു.
തിരുവാങ്കുളം സോണൽ ഓഫീസ് അങ്കണത്തിലുള്ള കാർഗിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി നഗരസഭാ ചെയർപേഴ്‌സൺ ചന്ദ്രികദേവി ഉദ്ഘാടനം ചെയ്തു. മുതിർന്ന സൈനികൻ മേജർ കെ. നാരായണൻ നായരെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.ആർ. അമൽ അദ്ധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിൽ സ്ഥാപിച്ച കേണൽ വിശ്വനാഥൻ സ്മൃതിമണ്ഡപത്തിൽ എം. സ്വരാജ് എം.എൽ.എ പുഷ്പാർച്ചന നടത്തി. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. സാജു, നഗരസഭാംഗം മഞ്ജു ബിനു, മഹാത്മാ യൂണിറ്റ് സെക്രട്ടറി അഭിരാമി ജയന്ത്, സ്റ്റഡി സർക്കിൾ സംസ്ഥാന ജോയിന്റ് സെക്രട്ടറി വൈശാഖ് വിജയകുമാർ, കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ആയുഷ്, രതിദേവി ജയന്ത് എന്നിവർ പങ്കെടുത്തു. ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഫീൽഡ് എക്‌സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ സംസാരിച്ചു.