ആലുവ: കൊവിഡ് പോരാളികളായ സ്വകാര്യ സുരക്ഷ ജീവനക്കർക്ക് സാപ്‌സിയുടെ മെഡിക്കൽ സഹായം.മഹാമാരിക്കിടയിലും ലോക്ക് ഡൗൺ കാലത്തും സമൂഹത്തിനായി ആത്മാർത്ഥ സേവനം നൽകിയ സ്വകാര്യ സെക്യൂരിറ്റി ഗാർഡ്‌സിനു സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ നേത്രചികിത്സ പരിശോധന നടത്തും. ഇന്ന് മുതൽ ആഗസ്റ്റ് എട്ട് വരെ ചൈതന്യ ഐ ക്ലിനിക്കുമായി ചേർന്നാണ് പരിശോധനയും കൺസൾട്ടേഷൻ ഫീസും സൗജന്യമായി നൽകുന്നത്.വിവരങ്ങൾക്ക്: 7994495940.